22 January, 2020 01:47:06 PM
മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചയാള്‍ കീഴടങ്ങി; ബോംബ് നിർമ്മിച്ചത് യുട്യൂബ് നോക്കി
മംഗളൂരു: വിമാനത്താവളത്തില്‍ ബോംബ് നിര്‍മാണസാമഗ്രി വച്ചയാള്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് ബെംഗളൂരു ഡിജിപി ഓഫിസില്‍ കീഴടങ്ങിയത്. വിമാനത്താവളത്തില്‍ വിളിച്ച് ബോംബ് ഭീഷണി മുഴക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. സ്ഫോടകവസ്തു നിര്‍മിച്ചത് യു ട്യൂബ് നോക്കിയെന്ന് ആദിത്യ റാവു പൊലീസിനോട് പറഞ്ഞു. മംഗളൂരുവിലെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. ഹോട്ടല്‍ മാനേജരെയും ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യുന്നു.