06 January, 2019 10:00:14 AM


കുറുപ്പന്തറ റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ചു തകര്‍ന്നു; ഗതാഗതം സ്തംഭിച്ചു; ഒഴിവായത് വൻ ദുരന്തം



കുറുപ്പന്തറ: കുറുപ്പന്തറ റെയില്‍വേ ഗേറ്റ് ഇടിച്ചു തകര്‍ത്തു, ഗതാഗതം സ്തംഭിച്ചു, വൻ ദുരന്തം ഒഴിവായി. രാവിലെ 6 മണിയ്ക്ക് വഞ്ചിനാട് എക്സ്പ്രസ് ട്രയിൻ കടന്നു പൊയ്ക്കൊണ്ടിരുന്നപ്പോള്‍, പാലായില്‍ നിന്നു ആലപ്പുഴയ്ക്ക് പോയ സ്കോര്‍പിയോ ജീപ്പ് റയില്‍വേ ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗേറ്റ് ഉള്ളിലേക്ക് വളയുകയും പൊട്ടല്‍ സംഭവിക്കുകയും ചെയ്തു.

വാഹനം ചവിട്ടിയ പാടുകള്‍ റോഡില്‍ കാണാം, അമ്മയും മകനുമായിരുന്നു വാഹനത്തില്‍, വാഹനത്തിന്‍റെ ചില്ല് നിശ്ശേഷം തകര്‍ന്നു. ഇന്ന് ഞായറാഴ്ച്ച ആയതിനാല്‍ മള്ളിയൂര്‍, ആദിത്യപുരം ക്ഷേത്രങ്ങളിലേക്കും കുറുപ്പന്തയിലെ പള്ളികളിലേക്കും വരുന്ന വിശ്വസികള്‍ക്കും മറ്റ് യാത്രക്കാരും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മേല്‍പാലം നിര്‍മ്മിക്കുന്നതിനുള്ള അനുമതി ആയിട്ടു സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ഇതുവരെയായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K