25 November, 2023 04:40:34 PM
നെല്ല് സംഭരിച്ചതിന്‍റെ പണം സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ടിലിട്ട് നല്‍കണം- നിര്‍മല സീതാരാമൻ
ന്യൂഡല്‍ഹി: നെല്ല് സംഭരിച്ചതിന്‍റെ പണം സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ടിലിട്ട് നല്‍കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ. കേന്ദ്രസര്‍ക്കാര്‍ ഈ രീതിയിലാണ് നെല്ല് സംഭരിച്ചതിന്‍റെ പണം നല്‍കുന്നത്. തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാറിന്‍റെ വായ്പ വ്യാപനമേളയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് നിര്‍മല സീതാരാമന്‍റെ പരാമര്‍ശം.
ധനകാര്യ കമീഷൻ നിര്‍ദേശം അനുസരിച്ച സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്രം കൃത്യമായി പണം നല്‍കുന്നുണ്ട്. കേരളത്തിന് നല്‍കാനുള്ള പണം വൈകിയെങ്കിലും അതിന് കാരണം സംസ്ഥാനം ഫയലുകളില്‍ വരുത്തിയ കാലതാമസമാണ്. പണം നല്‍കിയില്ലെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും നിര്‍മല സീതാരാമൻ പറഞ്ഞു.