22 November, 2023 03:24:20 PM
സേലത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല
സേലം: സേലം മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീപിടിത്തം. കുമാരമംഗലം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് തീയുയര്‍ന്നത്. രോഗികളെ ഉടന്‍ തന്നെ പുറത്തേക്ക് മാറ്റി. ആളപായമില്ല.
ഇന്ന് രാവിലെയോടെയാണ് തീപിടിച്ചതെന്നാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.