14 November, 2023 11:08:29 AM
ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം
മുസാഫർനഗർ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നാഷണല്‍ ഹൈവേ 58ല്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ആറ് പേരാണ് മരിച്ചത്. ഡല്‍ഹി സ്വദേശികളാണ് മരിച്ചത്. ഹരിദ്വാറിലേക്കുള്ള യാത്രക്കിടെയാണ് അപകടം.
കാർ അമിത വേഗതയിലായിരുന്നതിനാല്‍ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിന്‍റെ അടിയിലേക്ക് ഇടിച്ചു കയറി. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ക്രെയിൻ ഉപയോഗിച്ചാണ് പിന്നീട് കാർ പുറത്തെടുത്തത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് വ്യക്തമാക്കി.