11 November, 2023 01:10:27 PM


ഹൈദരാബാദില്‍ പടക്കകടയ്ക്ക് തീപിടിച്ചു; ആളപായമില്ല



ഹൈദരാബാദ്:  ഹൈദരാബാദില്‍ പടക്കകടയ്ക്ക് തീപിടിച്ചു. ദീപാവലിക്ക് വിൽക്കാൻ വേണ്ടി സൂക്ഷിച്ചിരുന്ന കടയിലാണ് ഇന്നലെ അർദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്.  സണ്‍ സിറ്റി പ്രദേശത്ത് സമീപമുള്ള കടയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്. 

ആളിപ്പടര്‍ന്ന തീ അടുത്തുള്ള ഭക്ഷണശാലയിലേക്കും മറ്റ് രണ്ട് കടകളിലേക്കും പടര്‍ന്നുപിടിച്ചു. ഇതിലൊരു കടയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചെങ്കിലും അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാലു ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സംഭവ സ്ഥലത്തെത്തി തീയണച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K