04 November, 2023 08:22:10 AM
ഡല്‍ഹിയില്‍ ഭൂചലനം: ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്കോടി; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂഡൽഹി : ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്കോടുന്ന സാഹചര്യമുണ്ടായി. അതേസമയം ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വെള്ളിയാഴ്ച രാത്രിയോടെയാണ് ഭൂചലനം ഉണ്ടായത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ 6.4 തീവ്രതയുള്ള ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്. ഇതോടൊപ്പമാണ് ഡല്‍ഹിയിലും ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.