30 October, 2023 02:26:13 PM
ബംഗളൂരുവിൽ വൻ തീപിടുത്തം; പത്തോളം ബസുകൾ കത്തി നശിച്ചു
ബംഗളൂരു: ബംഗളൂരുവിൽ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഗാരിജില്‍ തീപിടുത്തം. വീരഭദ്ര നഗറിലാണ് സംഭവം. നിര്‍ത്തിയിട്ട പത്തോളം ബസുകള്‍ കത്തി നശിച്ചതായാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.