28 September, 2023 02:23:27 PM


ലഹരിമരുന്ന് കേസ്; കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിങ് ഖൈറ അറസ്റ്റില്‍



ജലന്ധർ: പഞ്ചാബിലെ കോൺഗ്രസ് എംഎൽഎ സുഖ്‌പാൽ സിങ്ഖൈറ ലഹരി മരുന്ന് കേസിൽ അറസ്റ്റിൽ. ഇന്ന് രാവിലെ നടന്ന റെയിഡിനെ തുടർന്നാണ് അറസ്റ്റ്. ഭോലാത് മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയാണ് ഖൈറ. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ തനിക്കെതിരേ പ്രതികാരനടപടി സ്വീകരിച്ചതാണെന്നും ഖൈറയുടെ പ്രതികരണം.

2015ൽ സമാന രീതിയിൽ എൻഡിപിഎസ് കേസിൽ തന്നെ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ പിന്നീട് ഈ കേസിലെ സമൻസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നുവെന്നും ഖൈറ പറയുന്നു. മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിക്കുന്നതിലാണ് താൻ വേട്ടയാടപ്പെടുന്നതെന്നും ഖൈറ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K