16 September, 2023 10:10:57 AM


തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ചു; ഡല്‍ഹിയില്‍ മധ്യവയസ്കനെതിരെ കേസെടുത്തു



ന്യൂഡല്‍ഹി: തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ മധ്യവയസ്കനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു . പ്രതിക്കെതിരെ പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സന്നദ്ധ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ പലതവണയായി തെരുവുനായകളെ ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നും സുഭാഷ് നഗറിലെ ഇയാളുടെ വെയര്‍ഹൗസിന്‍റെ വാതിലിനടിയില്‍നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമാണ് സന്നദ്ധ സംഘടന പരാതിയില്‍ പറയുന്നത്.

സെപ്റ്റംബര്‍ ആറിനും സെപ്റ്റംബര്‍ 13നും ഇയാള്‍ തെരുവുനായയെ പീഡിപ്പിച്ചുവെന്നാണ് പരാതി. വെയര്‍ ഹൗസിനുള്ളിലേക്ക് തെരുവുനായയെ കൊണ്ടുവന്നശേഷമാണ് പീഡനം. തെരുവുനായയെ പീഡിപ്പിക്കുന്ന‍തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചരിച്ചിരുന്നു.

അതേസമയം ഇയാള്‍ക്കെതിരെ മുമ്പും പരാതിയുണ്ടായിരുന്നുവെന്ന് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, ആദ്യം പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചുവെന്ന ആരോപണവും ഉയര്‍ന്നു. മുതിര്‍ന്ന പോലീസുകാരുടെ ഇടപെടലിനെതുടര്‍ന്നാണ് കേസെടുത്തതെന്നും എന്നാല്‍, ഇതുവരെ അറസ്റ്റ് നടപടിയുണ്ടായില്ലെന്നും സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ആരോപിച്ചു.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് രജൗരി ഗാര്‍ഡന്‍ പൊലീസ് കേസെടുത്തത്. വീഡിയോയില്‍ പ്രതിയുടെ മുഖം വ്യക്തമല്ലെന്നും ആരാണ് തിരിച്ചറിഞ്ഞശേഷം നിയമപ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്ന് രജൗരി പൊലീസ് പറ‍ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K