14 September, 2023 03:17:20 PM
ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് വിദ്യാർത്ഥികളെ കാണാതായി
പറ്റ്ന: ബീഹാറിലെ മുസാഫർപൂരിൽ ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് വിദ്യാർത്ഥികളെ കാണാതായി. 14 വിദ്യാർത്ഥികൾക്കായി തിരച്ചിൽ തുടരുന്നു. സ്കൂളിലേക്കു പോകുകയായിരുന്ന 34 കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ ഇരുപത് പേരെ രക്ഷപ്പെടുത്തി. എസ് ഡി ആർ എഫ് സംഘം സ്ഥലത്തെത്തി.