03 September, 2023 12:06:49 PM
ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്തുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
ഭുവനേശ്വർ: ഒഡീശയിൽ ഇടിമിന്നലേറ്റ് പത്തു മരണം. 3 പേർക്ക് പരിക്ക്. ആറു ജില്ലകളിലായാണ് സംഭവം.കോര്‍ദ ജില്ലയിലാണ് മിന്നലേറ്റ് നാലുപേര്‍ മരിച്ചത്. മൂന്നുപേര്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. ബോലാംഗീര്‍ ജില്ലയില്‍ രണ്ടുപേരും മിന്നലേറ്റ് മരിച്ചു.
അങ്കുല്‍, ബൗധ്, ജഗത്സിങ്പൂര്‍, ധേങ്കനാല്‍ എന്നീ ജില്ലകളില്‍ ഒരാള്‍ വീതവും മിന്നലേറ്റ് മരിച്ചതായി ഒഡീഷ സ്‌പെഷല്‍ റിലീഫ് കമ്മീഷണര്‍ അറിയിച്ചു.