02 September, 2023 11:37:09 AM


ഡല്‍ഹി ഐ ഐ ടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു



ന്യൂഡല്‍ഹി: ഡല്‍ഹി ഐ ഐ ടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അനിൽകുമാർ എന്ന വിദ്യാർത്ഥിയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അനിൽകുമാർ.

ക്യാമ്പസിൽ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.ഇതേ ഡിപ്പാർട്ട്മെന്‍റിൽ തന്നെ കഴിഞ്ഞ ജൂലൈയിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും ദളിത് വിദ്യാർത്ഥികളാണ്. 

വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. പഠനസമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K