25 July, 2023 04:22:45 PM


കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസെത്തി; 5000 രൂപ വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍



ഭോപ്പാല്‍: മധ്യപ്രദേശില്‍  കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍. ലോകായുക്തയുടെ സ്പെഷല്‍ പൊലീസ് സംഘത്തിന്‍റെ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി വാങ്ങിയ പണം ചവച്ചരച്ച് കഴിച്ചത്. മധ്യപ്രദേശില്‍ തിങ്കളാഴ്ചയാണ് സംഭവം.


പട്വാരി ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥനാണ് 5000 രൂപ കൈക്കൂലി വാങ്ങിയത്. കൈക്കൂലി വാങ്ങുന്ന സമയത്ത് അന്വേഷണ സംഘം ഓഫീസില്‍ എത്തിയെങ്കിലും ഗജേന്ദ്രസിങ് പണം വിഴുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കത്നി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


എന്നാല്‍ ഗജേന്ദ്ര സിങിന് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും ലോകായുക്ത എസ്പി സഞ്ജയ് സാഹു പറഞ്ഞു. ഗജേന്ദ്ര സിങ് കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബര്‍ക്കേഡ ഗ്രാമത്തില്‍ നിന്നുള്ള ഒരു വ്യക്തിയാണ് ലോകായുക്തയെ സമീപിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K