24 July, 2023 05:15:51 PM
ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തി എസിപി ആത്മഹത്യ ചെയ്തു
പുണെ: ഭാര്യയെയും ബന്ധുവിനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം എസിപി ആത്മഹത്യ ചെയ്തു മഹാരാഷ്ട്രയിൽ പുണെക്കടുത്ത ബാലേവാഡിയിലാണ് സംഭവം. ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് സൂപ്രണ്ട് ആത്മഹത്യ ചെയ്യുകയായിരുന്നു.
അമരാവതിയിലെ എസിപിയായ ഭരത് ഗെയ്‌ക്‌വാദ് (54) ആണ് മരിച്ചത്. ഭാര്യ മോനി (44), സഹോദര പുത്രൻ ദീപക്ക് (35) എന്നിവരെ വെടിവച്ച ശേഷം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
പുണെയിലെ ബാലേവാഡിയിലാണ് എസിപിയുടെ വീട്. പുലർച്ചെ വീട്ടിലെത്തിയ എസിപി സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. സംഭവത്തിൽ ചതുർശൃംഗി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.