01 May, 2023 11:17:48 AM


പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ ഫോണ്‍ എറിഞ്ഞ ബിജെപി പ്രവർത്തകന്‍ അറസ്റ്റില്‍



ബെംഗളൂരു : കര്‍ണാടകയില്‍ പ്രധാനമന്ത്രിയുടെ റാലിക്കിടെ വന്‍ സുരക്ഷാ വീഴ്ച. റാലി കടന്നുപോകുന്നതിനിടെ ഒരാള്‍ ഫോണ്‍ എറിഞ്ഞു. ഫോണ്‍ മോദി സഞ്ചരിച്ച വാഹനത്തിന്‍റെ ബോണറ്റിലാണ് വീണത്. മൈസൂരുവില്‍ മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.

തുറന്ന വാഹനത്തിൽ അഭിവാദ്യം ചെയ്ത് റാലി നീങ്ങുന്നതിനിടെയായിരുന്ന സംഭവം. ഫോൺ ആരുടേയും ദേഹത്ത് കൊണ്ടില്ല. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . ഇയാൾ ബിജെപി പ്രവർത്തകനാണെന്ന് പൊലീസ് വ്യക്തമാക്കി.

പ്രധാനമന്ത്രിയെ കണ്ട സന്തോഷത്തിൽ ഫോണ്‍ കയ്യില്‍ നിന്നും അറിയാതെ തെറിച്ചു വീണതാണെന്നാണ് നിഗമനം . ഇയാള്‍ക്ക് തെറ്റായ ഉദ്ദേശം ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല . ഫോണ്‍ എറിഞ്ഞതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K