20 January, 2020 07:35:07 PM
വെടിയുണ്ടകളുമായി മെട്രോയില്‍ യാത്ര ചെയ്ത നാല്‍പ്പത്തിയാറുകാരി പിടിയില്‍
ദില്ലി: വെടിയുണ്ടകളുമായി മെട്രോയില്‍ യാത്ര ചെയ്ത നാല്‍പ്പത്തിയാറുകാരി പിടിയില്‍.ഡല്‍ഹി ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
യാത്രക്കാരിയുടെ ബാഗിലായിരുന്നു രണ്ട് വെടിയുണ്ടകള്‍.
ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിനിയുടെ കൈയില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ഉച്ചയ്ക്ക ഒന്നരയോടെ ജുമാ മസ്ജിദ് മെട്രസ്റ്റേഷനിലെ ലഗേജ് പരിശോധനയ്ക്കിടെയാണ് സംഭവം. വെടിയുണ്ടകള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ മെട്രോ അധികൃതര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു.