18 January, 2020 09:34:55 AM
ദില്ലിക്കുമേൽ പിടിമുറുക്കി കേന്ദ്രം; ആളുകളെ കരുതൽ തടങ്കലിൽ വയ്ക്കാൻ പോലീസിന് അനുമതി
ദില്ലി: ദില്ലിക്കുമേൽ പിടിമുറുക്കി കേന്ദ്രം. ദില്ലി പോലീസിനു പ്രത്യേക അധികാരം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ആളുകളെ കരുതൽ തടങ്കലിൽ വയ്ക്കാൻ ദില്ലി പോലീസ് കമ്മീഷണർക്ക് അനുമതി നൽകുന്നതാണ് പ്രത്യേക ഉത്തരവ്. 12 മാസം വരെ കുറ്റങ്ങളൊന്നും ചുമത്താതെ ആളുകളെ തടവിൽ വയ്ക്കാവുന്നതാണ് പ്രത്യേക ഉത്തരവ്.
കസ്റ്റഡിയിൽ എടുത്തത് എന്തിനാണെന്ന് പത്ത് ദിവസത്തേയ്ക്ക് അറിയിക്കണമെന്നില്ലെന്നും ഉത്തരവിൽ പറയുന്നത്. ദേശീയ സുരക്ഷ നിയമപ്രകാരമാണ് അനുമതി നൽകിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധസമരങ്ങൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്.