15 January, 2020 06:51:45 AM
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ അക്രമിസംഘം കൊലപ്പെടുത്തി
കൊൽക്കത്ത: പശ്ചിമബംഗാളിലെ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ശന്തനു മഹാതോയെ അക്രമിസംഘം കൊലപ്പെടുത്തി. നാദിയ ജില്ലയിലെ ശാന്തിപുർ മേഖലയിലായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം അക്രമികൾ ആകാശത്തേക്കു വെടിവയ്ക്കുകയും നാടൻ ബോംബ് എറിയുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിലെ തമ്മിലടിയാണു മഹാതോയുടെ കൊലപാതകത്തിനു കാരണമായതെന്നു ബന്ധുക്കൾ ആരോപിച്ചു.