14 January, 2020 11:11:42 PM


നിര്‍ഭയ കേസ്: വധശിക്ഷയില്‍ ഇളവ് നല്‍കാനായി രാഷ്ട്രപതിക്ക് ദയാഹര്‍ജി



ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളില്‍ ഒരാള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ മുകേഷ് സിങ് ആണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.


നേരത്തെ മുകേഷ് സിങ് അടക്കം രണ്ട് പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തളളിയിരുന്നു. വധശിക്ഷയില്‍ ഇളവ് തേടി മുകേഷ് സിങ്ങിന് പുറമേ വിനയ് ശര്‍മയുമാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്.
ജസ്റ്റിസ് എന്‍വി രമണയുടെ ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ റോഹിംഗടന്‍ നരിമാന്‍, അരുണ്‍ മിശ്ര, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഹര്‍ജി പരിശോധിച്ചത്.
ഹര്‍ജിയില്‍ കഴമ്ബില്ലെന്ന് കോടതി കണ്ടെത്തി. ശിക്ഷയില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. തിരുത്തല്‍ ഹര്‍ജി തള്ളിയതിനാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുളള സാധ്യതയാണ് മുകേഷ് സിങ് ഉപയോഗപ്പെടുത്തിയത്.ജനുവരി 22ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K