14 January, 2020 08:21:27 AM
കൊൽക്കത്തയിലെ ചരിത്ര പ്രസിദ്ധമായ വിക്ടോറിയ മെമ്മോറിയലിന്റെ പേര് മാറ്റാൻ ബിജെപി നീക്കം
കൊൽക്കത്ത: ചരിത്ര പ്രസിദ്ധമായ വിക്ടോറിയ മെമ്മോറിയലിന്റെ പേര് മാറ്റാൻ ബിജെപി നീക്കം. വിക്ടോറിയ സ്മാരകത്തിന്റെ പേര് ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ പേരിലാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. റാണി ജാന്‍സി സ്മാരക് മഹല്‍ എന്നു പുനർനാമകരണം ചെയ്യണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ട്വീറ്റ് ചെയ്തു.
കൊല്‍ക്കത്ത തുറമുഖം ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖം എന്ന് പുനര്‍നാമകരണം ചെയ്തതിനു പിന്നാലെയാണ് ബിജെപി നീക്കം. ഇന്ത്യയെ 90 വർഷം ചൂഷണം ചെയ്ത വിക്ടോറിയ രാജ്ഞിയുടെ പേരിലല്ല, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിച്ച ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ പേരിലാണ് മെമ്മോറിയല്‍ അറിയപ്പെടേണ്ടതെന്നും ബിജെപി നേതാവ് ട്വീറ്റ് ചെയ്തു.
കേൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150-ാം വാർഷികാഘോഷ ചടങ്ങുകളിൽ സംസാരിക്കവെയായിരുന്നു തുറമുഖത്തിന്റെ പേര് മാറ്റിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യയുടെ പുരോഗതിക്കും ഈ തുറമുഖം സാക്ഷ്യം വഹിച്ചു. ഈ തുറമുഖത്തെ ഡോ. ശ്യാമപ്രസാദ് മുഖർജി എന്നു പുനഃർനാമകരണം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.