11 January, 2020 01:33:37 PM


ഉത്തര്‍പ്രദേശില്‍ ചരക്കു ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു : 20 മരണം



കനൗജ് :  ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 20 പേര്‍ മരിച്ചു. 45 യാത്രക്കാരുമായി പോകുകയായിരുന്ന സ്ലീപ്പര്‍കോച്ച് ബസാണ് ഗിനോയി ഗ്രാമത്തിനുസമീപം അഗ്നിക്കിരയായത്. ഇന്നലെ രാത്രി ഒമ്ബതരയോടെയായിരുന്നു അപകടം.


ജയ്പൂരില്‍നിന്ന് കനൗജിലെ ഗുര്‍ഷായ് ഗഞ്ചിലേക്കുവന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K