10 January, 2020 07:07:33 PM
ജെഎൻയുവിൽ തിങ്കളാഴ്ച ക്ലാസ് ആരംഭിക്കും; ഫീസ് വര്‍ധന പിൻവലിക്കാമെന്നും ഉറപ്പ്
ദില്ലി: ജെഎൻയുവിൽ ക്ലാസുകൾ തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് വൈസ് ചാൻസലർ എം. ജഗദീഷ് കുമാർ. ഫീസ് വർധനയും സംഘർഷങ്ങളും മൂലം ജെഎൻയുവിൽ ദിവസങ്ങളായി ക്ലാസുകൾ മുടങ്ങിയിരുന്നു. അതേസമയം വര്‍ധിപ്പിച്ച ഹോസ്റ്റൽ ഫീസ് അടക്കമുള്ള തീരുമാനങ്ങൾ പിൻവലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വിദ്യാർഥികൾക്ക് ഉറപ്പുനൽകി.
ഇതോടെ വിദ്യാർഥികൾ നടത്തിവരുന്ന സമരം അവസാനിപ്പിക്കുമെന്നാണ് സൂചന. ഫീസ് വർധന പിൻവലിക്കാമെന്ന് ചർച്ചയിൽ ഉറപ്പുകിട്ടിയതായി വിദ്യാര്‍ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് എംഎച്ച്ആര്‍ഡി സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.