05 January, 2020 09:05:14 AM
ബർധമാൻ റെയിൽവെ സ്റ്റേഷന്റെ ഒരു ഭാഗം പൊളിഞ്ഞു വീണു; രണ്ടു പേർക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബർധമാൻ റെയിൽവെ സ്റ്റേഷന്റെ ഒരു ഭാഗം പൊളിഞ്ഞുവീണു. ശനിയാഴ്ച രാത്രി 8.30 ന് ആയിരുന്നു സംഭവം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവെ സ്റ്റേഷന്റെ പ്രധാനകെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. ന്യൂഡൽഹി-ഹൗറ പാത കടന്നുപോകുന്ന പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനാണ് ബർധമാൻ.