04 January, 2020 12:19:36 AM
6 വർഷം മുൻപ് "മരിച്ചയാൾ" പൗരത്വ ബില്ലില്‍ പ്രതിഷേധിച്ചു; 10 ലക്ഷം കെട്ടിവെക്കാന്‍ നോട്ടീസ്!
ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരെ ഒന്നടങ്കം അറസ്റ്റ് ചെയ്ത ഉത്തർപ്രദേശിൽ ആറു വർഷം മുൻപ് മരിച്ചയാൾക്കും പോലീസിന്റെ നോട്ടീസ്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാനുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആറു വര്‍ഷം മുമ്പ് 94-ാം വയസില്‍ മരിച്ച ബന്നെ ഖാനാണ് പോലിസ് നോട്ടീസയച്ചിരിക്കുന്നത്.
വീടിനു പുറത്തു പോലും ഇറങ്ങാൻ കഴിയാതെ കഴിയുന്ന 90ഉം 93ഉം വയസുള്ള രണ്ടു പേർക്കും പോലീസ് നോട്ടീസയച്ചിട്ടുണ്ട്. 93 വയസുള്ള ഫസ്ഹത്ത് ഖാൻ മാസങ്ങളായി കിടപ്പിലാണ്. യോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണത്തിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് യുപിയിൽ നടക്കുന്നതെന്ന ആരോപണങ്ങൾക്കിടയിലാണ് ഈ സംഭവം പുറത്തുവരുന്നത്. അതേസമയം, ഇതു തങ്ങൾക്കു പറ്റിയ പിശകാണെന്നും തിരുത്തുമെന്നുമാണ് യുപി പോലീസ് മറുപടി നൽകിയത്