02 January, 2020 03:08:03 PM
മൂടല്‍ മഞ്ഞ്: രാജസ്ഥാനില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരിക്ക്
ആള്‍വാര്‍: രാജസ്ഥാനില്‍ കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ആള്‍വാറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഡോഗേരയില്‍ ജയ്പുര്‍ - ഡല്‍ഹി ദേശീയപാതയിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. കേടുപാട് സംഭവിച്ച വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തു.