01 February, 2019 09:51:56 AM
ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്‍റില്‍; ജനപ്രിയ ബജറ്റാകാന്‍ സാധ്യത
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്‍റില്‍ ധനകാര്യമന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള പ്രഖ്യാപനങ്ങളും പദ്ധതികളുമാകും ഇടക്കാല ബജറ്റിലുണ്ടാവുകയെന്നാണ് കരുതുന്നത്. കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ, ആദായ നികുതി പരിധി ഉയര്‍ത്തല്‍, ചെറുകിട വ്യാപര മേഖലയ്ക്ക് കരുത്തേകുന്ന പ്രഖ്യാപനങ്ങള്‍ എന്നിവയും ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.