31 January, 2019 05:11:28 PM
മുംബൈയില്‍ സ്കൂള്‍ ഉച്ചഭക്ഷണം വിളമ്പിയപ്പോള്‍ കണ്ടത് പാമ്പിന്‍റെ അവശിഷ്ടങ്ങള്‍
മുംബൈ: മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലെ ഉച്ച ഭക്ഷണത്തില്‍ പാമ്പിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലായി ഏകദേശം എണ്‍പതോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനായി ജീവനക്കാര്‍ നോക്കിയപ്പോള്‍ പാത്രത്തില്‍ പാമ്പിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും തുടര്‍ന്ന് ഉച്ചഭക്ഷണ വിതരണം നിര്‍ത്തി വെയ്ക്കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിടുകയുമായിരുന്നു. പ്രാദേശിക സംഘടനയ്ക്കാണ് സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചുമതല സ്കൂള്‍ കമ്മിറ്റി നല്‍കിയിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.