30 January, 2019 11:50:52 PM


സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് ബംഗളൂരു വിധാന്‍ സൗധയിലേക്ക് സ്ത്രീകളുടെ മാര്‍ച്ച്



ബംഗളൂരു: സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് ബംഗളൂരു വിധാന്‍ സൗധയിലേക്ക് സ്ത്രീകളുടെ മാര്‍ച്ച്. 'മദ്യ നിഷേധന ആന്ദോളന'യുടെ ബാനറില്‍ ജനുവരി 19ന് റെയ്ച്ചൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മല്ലേശ്വരം ഗ്രൗണ്ടില്‍ ഒന്നിച്ചു. വിധാന്‍ സൗധയിലേക്കുള്ള മാര്‍ച്ച്  പൊലീസ് തടഞ്ഞു.

മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടിയാണ് ജീവത്യാഗം ചെയ്തതെന്നത് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കാനാണ് ഈ ദിവസം തന്നെ തങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്താനായി തിരഞ്ഞെടുത്തതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. മദ്യത്തെ സാമൂഹിക വിപത്തായി കാണാതെ വരുമാനം മാത്രമായി സര്‍ക്കാര്‍ കാണുന്നത് ദുഖകരമാണെന്നും  ആക്റ്റിവിസ്റ്റ് പാപമ്മ പറഞ്ഞു. മദ്യത്തിന്‍റെ വിപത്തിനെക്കുറിച്ച് നിരക്ഷരര്‍ക്കുള്ള അറിവുപോലും അധികാരികള്‍ക്ക് ഇല്ലെന്നത് വളരെ അതുഭുതപ്പെടുത്തുന്നതായും അവര്‍ കുറ്റപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K