28 January, 2019 01:24:34 PM
യുപിയില്‍ പരിശീലന പറക്കലിനിടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു
ലക്നൗ: ഇന്ത്യൻ വ്യോമ സേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു. ഉത്തർപ്രദേശിലെ കുശി നഗറിലാണ് സംഭവം. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഗൊരഖ്പൂര്‍ വ്യോമതാവളത്തില്‍ നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായും പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപെട്ടെന്നും വ്യോമസേന അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗുജറാത്തിലെ ജാംനഗറിലും വ്യോമസേനയുടെ ജാഗ്വര്‍ വിമാനം തകര്‍ന്നു വീണിരുന്നു.