25 June, 2017 11:39:50 AM


തണ്ണീര്‍മുക്കം ചാലിനാരായണപുരം മഹാക്ഷേത്രത്തില്‍ ഇന്ന് ധ്വജപുന:പ്രതിഷ്ഠ




ചേര്‍ത്തല: നാല് വര്‍ഷം മുമ്പു നടന്ന അഷ്ടമംഗല ദേവപ്രശ്ന വിധിപ്രകാരമുള്ള പരിഹാരകര്‍മങ്ങളുടെ അവസാന ഘട്ടമായി തണ്ണീര്‍മുക്കം ചാലിനാരായണപുരം മഹാക്ഷേത്രത്തില്‍ വടക്കനപ്പന്റെയും തെക്കനപ്പന്റെയും നടകളില്‍ ധ്വജപുന:പ്രതിഷ്ഠ ഇന്ന്. മോനാട്ടില്ലത്ത് കൃഷ്ണന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഉച്ചക്ക് 12.30ന് ഇരുനടകളിലും പ്രതിഷ്ഠ നടക്കും.

ഇരു നടകളിലും 28ന് രാത്രി എട്ടിന് ഉത്സവത്തിനു കൊടിയേറും. ഒന്‍പതിന് വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ കച്ചേരിയും ഗാനാലാപനവും. ജൂലൈ ഒന്ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7.15 ന് കഥകളി. രണ്ടിന് രാത്രി 8.30 ന് തോല്‍പ്പാവകൂത്ത്. മൂന്നിന് രാത്രി 9.30ന് നാടകം. നാലിന് രാവിലെ എട്ടിന് പഞ്ചാരിമേളം, രാത്രി 10.30ന് ബാലെ. അഞ്ചിന് ആറാട്ടുത്സവം. രാവിലെ ഒന്‍പതിന് തെക്കനപ്പന്‍റെയും  ഉച്ചയ്ക്ക് മൂന്നിന് വടക്കനപ്പന്‍റെയും തിരുവാറാട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍.

ഉപദേശക സമിതി പ്രസിഡന്റ് എസ്. ചന്ദ്രശേഖരന്‍നായര്‍, എസ്. വാസവന്‍, തണ്ണീര്‍മുക്കം ശിവശങ്കരന്‍, വി. ശശി, എന്‍. സിദ്ധാര്‍ഥന്‍ എന്നിവരാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K