23 October, 2016 05:48:29 PM


ആയില്യം പൂജയ്ക്കൊരുങ്ങി മണ്ണാറശ്ശാല നാഗ ക്ഷേത്രം



ആലപ്പുഴ: കേരളത്തിലെ പ്രസിദ്ധമായ നാഗ ക്ഷേത്രങ്ങളില്‍ ഒന്നായ മണ്ണാറശാലയിലെ ആയില്യം എഴുന്നെള്ളിപ്പ് തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് 1 മണിക്കും രണ്ടു മണിക്കും ഇടയില്‍ നടക്കുന്ന ആയില്യം എഴുന്നെള്ളിപ്പ് ദര്‍ശിക്കാനായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ എത്തും.

ഭക്തിയുടെ പാരമ്യത്തിലാണ് മണ്ണാറശാല ശാല നാഗരാജ ക്ഷേത്രം. പതിനായിരങ്ങളെ സാക്ഷിയാക്കി നാളെ ക്ഷേത്രത്തില്‍ ആയില്യം എഴുന്നെള്ളിപ്പ് നടക്കും. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിലാണ് ദര്‍ശന പ്രാധന്യമുള്ള ഈ ചടങ്ങ് നടക്കുക. നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും മണ്ണാറശാല അമ്മ ഇല്ലത്തേക്ക് എഴുന്നെള്ളിക്കുന്ന ചടങ്ങാണിത്‌.

നാഗ പ്രീതിയ്ക്കായി എഴുന്നെള്ളിപ്പ് കണ്ടു തൊഴാന്‍ കേരളത്തിന്‍റെ വിവിധ ഭാങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ എത്തിച്ചേരും. ഭക്തര്‍ക്ക് വേണ്ട എല്ലാ സൌകര്യവും ക്ഷേത്രത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു. വൈകിട്ട് നടക്കുന്ന ആയില്യം പൂജയ്ക്കും, ഗുരുതിക്കും, തട്ടിന്മേല്‍ നൂറും പാലിനും ശേഷമാകും ഇത്തവണത്തെ ആയില്യം മഹോത്സവത്തിന് സമാപനമാകുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K