10 August, 2016 11:43:23 AM


കുടുംബങ്ങളുടെ കെട്ടുറപ്പ് പോലെയാകണം കെട്ടിടങ്ങളുടെ കെട്ടുറപ്പും

"കുടുംബങ്ങളുടെ കെട്ടുറപ്പ് പോലെയാകണം കെട്ടിടങ്ങളുടെ കെട്ടുറപ്പും".  ലോകോത്തര സ്റ്റീല്‍ നിര്‍മ്മാതാക്കളുടെ ഉത്പന്നങ്ങള്‍ മാത്രം വിപണനം ചെയ്തുവരുന്ന കോട്ടയം തെള്ളകം മാതാ സ്റ്റീല്‍സ് മുന്നോട്ടു വെയ്ക്കുന്ന മുദ്രാവാക്യമാണിത്. ഗുണമേന്മയില്‍ പ്രഥമ സ്ഥാനത്തുള്ള  JSW Neosteel, Vizag Steel തുടങ്ങിയ കമ്പനികളുടെ വാര്‍ക്ക കമ്പികളാണ് മാതാ സ്റ്റീല്‍സ് വിതരണം ചെയ്തു വരുന്നത്.



പ്രൈമറി സ്റ്റീല്‍ ഉല്‍പാദകരില്‍ മുന്‍പന്തിയിലുള്ള JSW സ്റ്റീല്‍ 2015 ജൂണില്‍ വേള്‍ഡ് സ്റ്റീല്‍ ഡൈനാമിക്സ് എന്ന സംഘടനയാല്‍ ലോകത്തിലെ ഏറ്റവും നല്ല സ്റ്റീല്‍ നിര്‍മ്മാതാക്കളില്‍ ആറാമതായി റാങ്ക് ചെയ്യപ്പെട്ടു. എയര്‍പോര്‍ട്ട്, മെട്രോ പ്രോജക്ടുകള്‍ക്കു പുറമെ അറ്റോമിക് പവര്‍ പ്ലാന്‍റ്,  ജവഹര്‍ലാല്‍ നെഹൃ സ്റ്റേഡിയം, കട്ടുപള്ളി ഷിപ്പ് യാര്‍ഡ്, യമുന് എക്സ്പ്രസ് വേ തുടങ്ങി ഒട്ടേറെ വന്‍കിട പ്രോജക്ടുകളിലൂടെ  JSW NeoSteel ന്‍റെ മേന്മ തെളിയിക്കപ്പെട്ടു കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും നൂതന സാങ്കേതികയുള്ള പ്ലാന്‍റുകളിലായി 14.3 മില്ല്യന്‍ ടണ്‍ ആണ് ഉല്‍പാദനക്ഷമതയുള്ള JSW NeoSteel ന്‍റെ പ്രത്യേകതകള്‍ താഴെ വിവരിക്കുന്നു.

ശുദ്ധമായ ഇരുമ്പ് അയിരില്‍ നിന്നും നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ TMT കമ്പികള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. സള്‍ഫര്‍, ഫോസ്ഫറസ് എന്നീ മാലിന്യങ്ങലെ പരിമിതപ്പെടുത്തിയതിനാല്‍ കമ്പികള്‍ക്ക് കൂടുതല്‍ ഈട് ലഭിക്കുന്നു. HYQST സാങ്കേതിക കമ്പിയിലുടനീളം ഒരേ പോലെയുള്ള നിലവാരം ഉറപ്പാക്കുന്നു. കമ്പിയുടെ എല്ലാ പരിച്ഛേദത്തിലും ഉള്ള പൂര്‍ണ്ണ വ‍ൃത്തം ഇതു തെളിയിക്കുന്നു. നിര്‍ദ്ദിഷ്ട AR വാല്യുവിനുപരിയായി നിര്‍മ്മിച്ചിരിക്കുന്ന ആഴത്തിലുള്ള റിബുകള്‍, സിമന്‍റുമായി മികച്ച ബോണ്ടിംഗ് നല്‍കുന്നു.



കേന്ദ്ര സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റില്‍ നിന്നുള്ള ഉത്പന്നമാണ് വൈസാഗ് സ്റ്റീല്‍ എന്ന പേരില്‍ വിപണിയിലെത്തുന്നത്. ഗുണനിലവാരത്തിലും ഉറപ്പിലും പ്രഥമസ്ഥാനത്ത് തന്നെയാണ് വൈസാഗ് സ്റ്റീല്‍. മെട്രോ, പവര്‍ സെക്ടര്‍, പാലങ്ങള്‍, ന്യൂക്ലിയര്‍ കോംപ്ലക്സുകള്‍ തുടങ്ങി രാജ്യത്തെ പ്രമുഖ പ്രോജക്ടുകളിലെല്ലാം വൈസാഗ് സ്റ്റീലിന്‍റെ ഉപയോഗം അംഗീകരിക്കപ്പെട്ടതാണ്. അമേരിക്ക, യു.എ.ഈ, തായിലന്‍റ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയയ്ക്കപ്പെടുന്ന ഉത്പന്നം വന്‍കിട പദ്ധതികള്‍ക്കായി ഉപയോഗിച്ചു വരുന്നു. അതുകൊണ്ടു തന്നെയാണ് കെട്ടിടങ്ങളുടെ ഉറപ്പ് ലക്ഷ്യം വെച്ച് വൈസാഗ് സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എ‍ഞ്ചിനീയര്‍മാര്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്കും വാര്‍ക്കകമ്പികള്‍ ഗുണമേന്മ ഉറപ്പാക്കി യഥേഷ്ടം തെരഞ്ഞെടുക്കുന്നതിനും കോട്ടയം ഏറ്റുമാനൂരിന് സമീപം തെള്ളകത്ത് എം.സി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന മാതാ സ്റ്റീല്‍സ് സന്ദര്‍ശിക്കാം. Phone : 0481 2790585, 2790185, 9946000527 E-mail: matha_steels@rediffmail.com




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.2K