23 June, 2022 07:36:00 PM


കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു; രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത് 660പേർ



കൊച്ചി: കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു. രോഗലക്ഷണങ്ങളുമായി ഇതുവരെ ചികിത്സ തേടിയത് 660പേർ. ഇതിൽ പകുതിയിലധികം രോഗികളും കൊച്ചി കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവരാണ്. ഒരു മാസത്തിനിടെയുണ്ടായ രണ്ട് ഡെങ്കിപ്പനി മരണങ്ങളും കോർപ്പറേഷൻ പരിധിയിലാണ്. നഗരത്തിൽ ഇന്നലെ മാത്രം 93 പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ 143 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.


ഈഡിസ്, ക്യൂലക്സ് കൊതുകുകൾ നഗരസഭാ പരിധിയിൽ പെരുകുന്നതായി ജില്ലാ വെക്ടർ കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം കൊതുക് നശീകരണമടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നഗരസഭ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K