21 June, 2022 02:19:28 PM
ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയില്‍ വായനപക്ഷാചരണത്തിന് തുടക്കം

ഏറ്റുമാനൂർ: ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണo തുടങ്ങി. ലൈബ്രറി സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ അധ്യക്ഷത വഹിച്ച യോഗം താലൂക് ലൈബ്രറി കൌൺസിൽ കമ്മറ്റിയoഗം ഡോ. വി. ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ ആചാര്യനായിരുന്ന പി. എൻ. പണിക്കരെ അനുസ്മരിച്ചുകൊണ്ട് മുൻ പ്രസിഡന്‍റ് എൻ. അരവിന്ദാക്ഷൻനായർ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ കെ.കെ. ശോഭനകുമാരി, കമ്മറ്റിയoഗം പി. ചന്ദ്രകുമാർ, ഡോ. വിദ്യ ആർ. പണിക്കർ, ടോംസ് പി. ജോസഫ് പണ്ടാരക്കളം, സിറിയക് തോമസ് എന്നിവർ പ്രസംഗിച്ചു. പരിപാടികൾ ജൂലൈ 7നു സമാപിക്കും.






