18 June, 2022 11:45:56 AM
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ അജ്ഞാത മൃതദേഹം
കോട്ടയം: മെഡിക്കൽ കോളജ് അങ്കണത്തിൽ വൃദ്ധൻ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെ പഴയ ഒ.പി ചീട്ട് (125) കൗണ്ടറിന് മുമ്പിലാണ് മൃതദേഹം ജീവനക്കാർ കാണുന്നത്. ഉടൻ തന്നെ ആശുപത്രി അധികൃതരേയും, അധികൃതർ ഗാന്ധിനഗർ പോലീസിനേയും വിവരം അറിയിച്ചു.
വർഷങ്ങളായി ആശുപത്രി പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന വൃദ്ധനാണ് മരിച്ചനിലയിൽ കാണപ്പെട്ടതെന്ന് എസ്എച്ച്ഒ കെ.ഷിജി അറിയിച്ചു. പോലീസ് ഇൻക്വസ്റ്റിനു മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.






