27 May, 2022 07:24:15 PM


ചലച്ചിത്ര അവാർഡുകൾ: ജോജു ജോർജും ബിജു മേനോനും മികച്ച നടന്മാർ; രേവതി മികച്ച നടി



തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. രേവതിയാണ് മികച്ച നടി. ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. 

മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ ഗോപാലകൃഷ്ണന്‍റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു.

മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍

മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)

മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)

നവാഗത സംവിധായകന്‍ - കൃഷ്ണേന്ദു കലേഷ്

മികച്ച ജനപ്രിയ ചിത്രം- ഹൃദയം

നൃത്ത സംവിധാനം- അരുൾ രാജ്

ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്

വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)

മേക്കപ്പ് അപ്പ് - രഞ്ജിത് അമ്പാടി - (ആർക്കറിയാം)

ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)

സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി

കലാ സംവിധായകൻ- എവി ഗേകുൽദാസ്

പിന്നണി ഗായിക- സിതാര കൃഷ്ണ കുമാർ

സംഗീത സംവിധയാകൻ - ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)

ഗാനരചന - ബി കെ ഹരിനാരായണൻ

തിരക്കഥ- ശ്യാംപുഷ്കർ

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയില്‍ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകള്‍ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടൻ-നടി അടക്കം  പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K