22 May, 2022 12:24:26 PM


ചി​ങ്ങ​വ​നം-​ഏ​റ്റു​മാ​നൂ​ർ പുതിയ റെയിൽ പാ​ത​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന നാളെ



കോട്ടയം: ചി​ങ്ങ​വ​നം-​ഏ​റ്റു​മാ​നൂ​ർ പുതിയ റെയിൽവേ പാ​ത​യി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന നാളെ. പാ​ത​യി​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം അവസാന ഘട്ടത്തിലാണ്. ഇതിന് മു​ന്നോ​ടി​യാ​യിട്ടാണ് ചി​ങ്ങ​വ​നം-​ഏ​റ്റു​മാ​നൂ​ർ പാ​ത​യി​ൽ നാളെ ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നു​ള്ള ക​മീ​ഷ​ൻ ഓ​ഫ്‌ റെ​യി​ൽ​വേ സേ​ഫ്‌​റ്റി (സി.​ആ​ർ.​എ​സ്) അ​ഭ​യ്‌​കു​മാ​ർ റാ​യ്​​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന നടക്കുന്നത്.

ഈ പരിശോധന റിപ്പോർട്ട് അനുകൂലമായാൽ  ഈ​ മാ​സം 28ന് പുതിയ പാതയുടെ കമ്മീഷണിംങ് നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പു​തു​താ​യി നി​ർ​മി​ച്ച പാ​ത​യി​ലൂ​ടെ 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഇ​ല​ക്ട്രി​ക് എ​ൻ​ജി​ൻ ഓ​ടി​ച്ചാ​കും സ്‌​പീ​ഡ്‌ ട്ര​യ​ൽ. എ​ൻ​ജി​നും ഒ​രു ബോ​ഗി​യും ഉ​ൾ​പ്പെ​ടു​ന്ന യൂ​ണിറ്റാണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക.

ഏ​റ്റു​മാ​നൂ​ർ പാ​റോ​ലി​ക്ക​ൽ മു​ത​ൽ കോ​ട്ട​യം വ​രെ, കോ​ട്ട​യം-​ചി​ങ്ങ​വ​നം എ​ന്നി​ങ്ങ​നെ ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​കും സ്പീ​ഡ​ഡ്​​ ട്ര​യ​ൽ.  ​സേ​ഫ്റ്റി ക​മീ​ഷ​ണ​ർ ഈ പ്രവർത്തനങ്ങാണ് വിലയിരുത്തുന്നത്. ഇത് തൃ​പ്തികരമായാൽ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സി​ഗ്ന​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ ആരംഭിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K