08 May, 2022 07:32:41 AM


കാളികാജപം ആരംഭിച്ചു; ശതസഹസ്രകാളികാഹവനം ഇന്ന് രാവിലെ ആരംഭിക്കും



തിരുവനന്തപുരം : മഹാകാല ഭൈരവഅഖാഡയുടെ 1നേതൃത്വത്തിൽ നടക്കുന്ന മഹാകാളികായാഗത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ കാളികാജപം ആരംഭിച്ചു . ഇനിയുള്ള നാളുകളിൽ കാളീസ്തുതികളാൽ മുഖരിതമാണ് വെങ്ങാനൂർ ചാവടിനടയിലെ പൗർണമിക്കാവ്. ഇന്നലെ ഉച്ചയ്ക്ക് യാഗശാലയിലെ ചിത്രകൂടത്തിലൂടെ തീർത്ഥവല്ലിയിൽ കാളികാദേവിയെ കുടിയിരുത്തി . വൈകിട്ട് മൂകാംബിക മുഖ്യതന്ത്രിയായ ഡോ.രാമചന്ദ്ര അഡിഗയെയും മറ്റ് ആചാര്യൻമാരെയും യാഗശാലയിലേക്ക് പൂർണകുംഭം നൽകി ആദരിച്ചു. ഡോ.രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തിലാണ് കാളികാജപം ആരംഭിച്ചത് . പൗർണമിക്കാവിലെ യാഗശാലയിൽ ഒരേസമയം എട്ട് കുണ്ഠങ്ങളിൽ യാഗം നടക്കുന്നത് അപൂർവ കാഴ്ചയാണ്. കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മഹാകാളികായാഗം കാണാൻ ജനങ്ങളെത്തി. അടുത്ത ദിവസം എത്തുന്ന അഘോരി സന്യാസിമാരെ കാണാനും അനുഗ്രഹം വാങ്ങാനുമാണ് പലരും തിരക്കുകൂട്ടുന്നത് .



യാഗവേദിയിൽ ഇന്ന്

രാവിലെ 8 മണി മുതൽ പുണ്യാഹം , ഗണപതിഹോമം , കലശ പൂജ , കാളികായാഗം ആരംഭം, ശതസഹസ്രകാളികാ ഹവനം ആരംഭം . 11ന് മഹായാഗദേവതാ പൂർണാഭിഷേകം , മഹായാഗദേവതാ അലങ്കാര ആരതി , ശതസഹസ്ര കാളികാ ഹവനത്തിൽ ദേവിക്ക് വസ്ത്രസമർപ്പണം . 12.30ന് മഹാമംഗളാരതി പ്രസാദവിതരണം . വൈകിട്ട് 4 ന് ശതസഹപ്രകാളികാഹവനം പുനർഅനുഷ്ഠാനം , കാളികാജപം . 6.30ന് ശതസഹസ്രകാളികാഹവനത്തിൽ ആരതി , ഏകാദശരു ദ്രഹവനത്തിൽ ആരതി 8ന് അഷ്ടഅവധാൻ സേവ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K