29 April, 2022 04:21:29 PM


തൃ​ക്കാ​ക്ക​ര സ്വ​ർ​ണ​ക്ക​ട​ത്ത്; ഷാ​ബി​ൻ ഡി​വൈ​എ​ഫ്ഐ നേ​താ​വെ​ന്ന് കെ.​സു​ധാ​ക​ര​ൻ



തി​രു​വ​ന​ന്ത​പു​രം: തൃ​ക്കാ​ക്ക​ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഷാ​ബി​ന്‍ ഡി​വൈ​എ​ഫ്ഐ നേ​താ​വാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. ഷാ​ബി​ന്‍റെ ഇ​ട​പെ​ട​ലി​ൽ പി​താ​വും മു​സ്‌​ലീം ലീ​ഗ് നേ​താ​വും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എ.​എ. ഇ​ബ്രാ​ഹിം​കു​ട്ടിക്ക് പ​ങ്കി​ല്ലെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

കെ.​വി. തോ​മ​സി​നെ​തി​രാ​യ എ​ഐ​സി​സി ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. താ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ൽ എ​ന്താ​ണെ​ന്ന് കെ.​വി. തോ​മ​സ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, മ​ക്ക​ൾ ചെ​യ്ത കു​റ്റ​ത്തി​ന് പി​താ​വ് ജ​യി​ലി​ൽ പോ​വു​ക​യാ​ണെ​ങ്കി​ൽ ആ​ര് ആ​ദ്യം ജ​യി​ലി​ൽ പോ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ചോ​ദി​ച്ചു. തൃ​ക്കാ​ക്ക​ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​ൽ​വ​ർ ലൈ​ൻ സം​വാ​ദ​ത്തി​ൽ സ​ർ​ക്കാ​ർ കെ​ട്ടി പൊ​ക്കി​യ വ​ൻ​മ​തി​ൽ നി​ലം​പൊ​ത്തി​യെ​ന്ന് സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി സം​സാ​രി​ക്കാ​നാ​യി എ​ത്തി​യ​വ​ർ ത​ന്നെ നി​ല​പാ​ട് മാ​റ്റി. കേ​ര​ള​ത്തി​ലെ വ​രേ​ണ്യ​വ​ർ​ഗ​ത്തി​നാ​യാ​ണ് കെ ​റെ​യി​ലെ​ന്നും വി.​ഡി. സ​തീ​ശൻ കു​റ്റ​പ്പെ​ടു​ത്തി.



Share this News Now:
  • Google+
Like(s): 3.7K