30 June, 2016 10:57:19 PM


വാസ്തു എന്നതിന്‍റെ അര്‍ത്ഥം

പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വാസ്തുശാസ്ത്രം. ഈ അഞ്ചു മൂലധാതുക്കള്‍ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ്.


ഭൂമിയിലുള്ള മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളും സസ്യങ്ങളും ഭൗതിക വസ്തുക്കളും ഈ പഞ്ചഭൂതങ്ങളുടെ പ്രകടിത രൂപങ്ങളാണ്. ഇവയെ നിയന്ത്രിക്കുന്നതു വഴി ദൈവം എന്ന ശക്തി മനുഷ്യനെയും നിയന്ത്രിക്കുന്നു.


പ്രപഞ്ചത്തെയാകമാനം ദൈവം ഭരിക്കുന്നത് പഞ്ചഭൂതങ്ങളിലൂടെയാണ്. ഈ പഞ്ചഭൂതങ്ങളെയും അവയുടെ പ്രവര്‍ത്തന രഹസ്യങ്ങളെയും പറ്റി മനസിലാക്കുന്നതിന് വാസ്തുശാസ്ത്രത്തിലൂടെ അവസരം നല്‍കിയിരിക്കുകയാണ്. വാസ്തുവിലൂടെ പഞ്ചഭൂതങ്ങളെ  സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ നിര്‍മ്മിക്കുന്ന ഓരോ ഭവനവും അനുകൂലമ‌ായ ഊര്‍ജ്ജത്തെ പ്രദാനം ചെയ്യുകയും അതിലൂടെ ഐശ്യര്യജീവിതം നയിക്കുകയും ചെയ്യാം.


- വാസ്തുശാസ്ത്ര രത്നം മോഹന്‍ കെ. മംഗലത്ത്
mohan@mangalathu.com
9349911187 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.4K