18 January, 2022 02:35:06 PM


ആൺവേഷം കെട്ടി പെൺകുട്ടികളെ വളയ്ക്കൽ; യുവതിക്കു സെക്സ് റാക്കറ്റ് ബന്ധം ?ആലപ്പുഴ: ആൺവേഷം കെട്ടി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​കളെ വളയ്ക്കുന്ന യുവതിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നു.
പതിന്നാലുകാരിയെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ ആ​ണ്‍​വേ​ഷം കെട്ടിയ യു​വ​തിയെ കോടതി റി​മാ​ൻഡ് ചെയ്തു.
മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ​മൂ​ഹ​ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വീ​ട്ടി​ല്‍ നി​ന്നു വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ കേ​സി​ൽ അറസ്റ്റിലായ തി​രു​വ​ന​ന്ത​പു​രം വീ​ര​ണ​ക്കാ​വ് കൃ​പാ​നി​ല​യം സ​ന്ധ്യ (27) ആ​ണ് റി​മാ​ൻഡിലാ​യ​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​രമാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സെ​ക്‌​സ് റാ​ക്ക​റ്റു​മാ​യു​ള്‍​പ്പെ​ടെ​യു​ള്ള സ​ന്ധ്യ​യു​ടെ ബ​ന്ധ​ങ്ങ​ളെക്കുറി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഒ​രാ​ഴ്ച നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ സ​ന്ധ്യ​യെ തൃ​ശൂ​രി​ല്‍നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ സ​ന്ധ്യ 2016ല്‍ 14 ​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച​തി​നു കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നി​ല്‍ രണ്ടു പോ​ക്സോ കേ​സ് നി​ല​വി​ലു​ണ്ടെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു.

സ​ന്ധ്യ വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്. 2016ല്‍ ​കാ​ട്ടാ​ക്ക​ട പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ആ​റു​മാ​സം ശിക്ഷി​ക്ക​പ്പെ​ട്ട സ​ന്ധ്യ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ പ​രി​ച​യ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്ന് കേ​സ് പ്ര​തി​യായ സ്ത്രീക്കൊപ്പം മൂന്നു വ​ര്‍​ഷം ക​ഴി​ഞ്ഞി​രു​ന്നു. 2019ല്‍ ​മം​ഗ​ലാ​പു​രം സ്റ്റേ​ഷ​നി​ല്‍ സ​ന്ധ്യ​യ്‌​ക്കെ​തി​രെ അ​ടി​പി​ടി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ല​ഹ​രി മ​രു​ന്ന് സം​ഘ​ങ്ങ​ളു​മാ​യും ഇ​വ​ര്‍​ക്ക് ബ​ന്ധ​മു​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ക​യും അ​വ​രു​ടെ സ്വ​കാ​ര്യ വി​ഷ​മ​ങ്ങ​ള്‍ പ​ങ്കു​വയ്​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും തു​ട​ര്‍​ന്ന് ആ​ശ്വാ​സ വാ​ക്കു​ക​ള്‍ പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​ക​ളെ വലയിലാക്കുകയുമാണ് ഇ​വ​രു​ടെ പ​തി​വ്. ച​ന്തു എന്ന വ്യാ​ജ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​ക്കിയ​ത്. ഒൻപതു ദി​വ​സം ഒപ്പം താമസിച്ച പെ​ണ്‍​കു​ട്ടി​യി​ല്‍ നിന്നു സ്വ​ര്‍​ണ​വും പ​ണ​വും സ​ന്ധ്യ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​തുവ​രെ കൂ​ടെയു​ണ്ടാ​യി​രു​ന്ന​തു സ്ത്രീ​യാ​ണെ​ന്ന് അ​റി​യി​ല്ലായിരുന്നെന്നാണ് പെ​ണ്‍​കു​ട്ടി പോലീസിനു കൊ​ടു​ത്തി​രി​ക്കു​ന്ന മൊ​ഴി.

ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി ഡോ.​ആ​ര്‍.​ജോ​സ്, കു​റ​ത്തി​കാ​ട് സി​ഐ എ​സ്.​നി​സാം, എ​സ്ഐ ബൈ​ജു, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ നൗ​ഷാ​ദ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​രു​ണ്‍ ഭാ​സ്‌​ക​ര്‍, ഷെ​ഫീ​ഖ്, വ​നി​ത സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ സ്വ​ര്‍​ണ​രേ​ഖ, ര​മ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് യുവതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.


Share this News Now:
  • Google+
Like(s): 5.8K