07 January, 2022 04:06:26 PM


'റെനീഷാണ് താരം'; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഗാന്ധിനഗര്‍ എസ്ഐകോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്സി​ന്‍റെ വേ​ഷം ധ​രി​ച്ചെ​ത്തി​യ യു​വ​തി ന​വ​ജാ​ത ശി​ശു​വി​നെ  ത​ട്ടി​യെ​ടു​ത്ത സംഭവത്തില്‍ താരമായത് ഗാന്ധിനഗര്‍ എസ്ഐ ടി.എസ്.റെനീഷ്. കാണാതായി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ കുട്ടിയെ ക​ണ്ടെ​ത്തി അ​മ്മ​യ്ക്കു കൈ​മാ​റി​യ റെ​നീ​ഷി​നു സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും അ​ഭി​ന​ന്ദനങ്ങളുടെ പ്ര​വാ​ഹം. സം​ഭ​വ​ത്തി​നു​ശേ​ഷം സ്റ്റേ​ഷ​നി​ൽ എ​ത്തി​യ റെ​നീ​ഷിനെ ഫോ​ണി​ല്‍ വിളിച്ച് അഭിനന്ദനമറിയച്ചവരുടെ എണ്ണത്തിന് കയ്യും കണക്കുമില്ല.

ടി.​എ​സ്. റെ​നീ​ഷ് കു​ഞ്ഞു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു എ​ത്തുന്ന ദൃശ്യങ്ങളാണ് വൈറലായത്. ആശുപത്രി പരിസരത്ത് കൂടിയ രോഗികളും ബന്ധുക്കളും ഉള്‍പ്പെടെയുള്ള വന്‍ജനാവലി കൈയടി​ക​ളോ​ടെ​യും സ​ല്യൂ​ട്ട് ന​ല്കി​യും സ്വീ​ക​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യത് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ. എസ്ഐയ്ക്കുമുന്നില്‍ സല്യൂട്ട് അടിച്ചു നില്‍ക്കുന്നവരെയും വീ​ഡി​യോ​യി​ൽ കാണാം.

യുവതിയില്‍നിന്നും വീണ്ടെടുത്ത കുട്ടിയെ മറ്റാരുടെ കയ്യിലും കൊടുക്കാതെ നേരിട്ട് തന്നെ എത്തി അമ്മയെ ഏല്‍പ്പിച്ച റെനീഷിന്‍റെ അര്‍പ്പണമനോഭാവവും ഏറെ അഭിനന്ദിക്കപ്പെട്ടു. നു​റൂ​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്. പോ​ലീ​സ് മീ​ഡി​യ സെ​ല്ലി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലും ഈ ​വീ​ഡി​യോ ഷെ​യ​ർ ചെയ്യപ്പെട്ടു. നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്സ് ആ​പ്പ് സ്റ്റാ​റ്റ​സും ഇ​ന്ന​ലെ ഈ ​വീ​ഡി​യോ​ ആയി​രു​ന്നു. 

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് എ​സ്ഐ ടി.​എ​സ്. റെ​നീ​ഷ് ഏ​റ്റു​മാ​നൂ​രി​ൽനി​ന്നു ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലേ​ക്കു സ്ഥ​ലം​മാ​റി എ​ത്തി​യ​ത്. നാ​ളു​ക​ൾ​ക്കു മു​മ്പു ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്തി​ട്ടു​ള്ള റെ​നീ​ഷി​നു മെ​ഡി​ക്ക​ൽ കോ​ളേജും പ​രി​സ​രങ്ങ​ളും സുപരിചിതം. സം​ഭ​വ​മ​റി​ഞ്ഞയുടന്‍ അ​മ്മ​യു​ടെ അ​ടു​ത്തെ​ത്തി കു​ഞ്ഞി​നെ ത​ട്ടി​ക്കൊണ്ടു​പോ​യ ആ​ളു​ടെ ഏ​ക​ദേ​ശ രൂ​പം ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി. തു​ട​ർ​ന്നു സ്റ്റേ​ഷ​നി​ലെ മു​ഴു​വ​ൻ പോ​ലീ​സു​കാ​രെ​യും പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ച്ചു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു അ​ന്വേ​ഷ​ണ​ത്തി​നാ​യി പ​റ​ഞ്ഞ​യ​ച്ചു.

ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ക​ട​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി പോ​ലീ​സ് വി​വ​ര​ങ്ങ​ൾ തി​ര​ക്കി. ഈ ​സ​മ​യ​ത്താ​ണ് കു​ഞ്ഞു​മാ​യി ഹോ​ട്ട​ലി​ൽ എത്തിയ യുവതി അവിടെനിന്നും രക്ഷപെടാനായി ടാക്സി വിളിക്കുന്നത്. ടാക്സി ഡ്രൈവര്‍ അലക്സിനു തോന്നിയ സംശയമാണ് പോലീസിനെ ഹോട്ടലിലേക്ക് എത്തിച്ചത്. ഹോട്ടലില്‍ എത്തിയ റെനീഷും സംഘവും യുവതിയെ കയ്യോടെ പിടികൂടി. ഉ​ട​ൻത​ന്നെ പി​ഞ്ചു കു​ഞ്ഞി​നെ അ​മ്മ​യു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്തു. പി​ഞ്ചു​കു​ഞ്ഞി​നെ അ​മ്മ​യു​ടെ അ​ടു​ക്ക​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​വ​രു​ടെ മു​ഖ​ത്തു​ണ്ടാ​യ സ​ന്തോ​ഷം ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ സാ​ധി​ക്കി​ല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


Share this News Now:
  • Google+
Like(s): 5.7K