24 December, 2021 08:10:25 AM


പ്ര​ശ​സ്ത ചലച്ചിത്ര സം​വി​ധാ​യ​ക​ൻ കെ.​എ​സ്.​സേ​തു​മാ​ധ​വ​ൻ അ​ന്ത​രി​ച്ചു



ചെ​ന്നൈ: പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ കെ.​എ​സ്.​സേ​തു​മാ​ധ​വ​ൻ (94) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​മ​ൽ​ഹാ​സ​ൻ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച "ക​ണ്ണും ക​ര​ളും' ആ​ണ് ആ​ദ്യ മ​ല​യാ​ള സി​നി​മ. മലയാളത്തിൽ ഏ​റ്റ​വു​മ​ധി​കം സാ​ഹി​ത്യ​കൃ​തി​ക​ൾ സി​നി​മ​യാ​ക്കി​യ സം​വി​ധാ​യ​ക​നാ​ണ്. ഓ​പ്പോ​ൾ, ച​ട്ട​ക്കാ​രി, അ​ര​നാ​ഴി​ക നേ​രം, ഓ​ട​യി​ൽ നി​ന്ന്, അ​ടി​മ​ക​ൾ, അ​ച്ഛ​നും ബാ​പ്പ​യും, ക​ര​കാ​ണാ​ക്ക​ട​ല്‍, പ​ണി തീ​രാ​ത്ത വീ​ട് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ. 

മ​ല​യാ​ള​ത്തി​ന് പു​റ​മേ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലും സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തു. നിരവധി ത​വ​ണ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​വും സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര ലോ​ക​ത്ത് ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ച് 2009ൽ ​ജെ.​സി.​ഡാ​നി​യേ​ൽ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

പാ​ല​ക്കാ​ട് സു​ബ്ര​ഹ്മ​ണ്യം-​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1931ൽ ​സേ​തു​മാ​ധ​വ​ൻ ജ​നി​ച്ചു. മൂ​ന്നു സ​ഹോ​ദ​രി​മാ​രും ഒ​രു സ​ഹോ​ദ​ര​നു​മു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ വ​ട​ക്കേ ആ​ർ​ക്കോ​ട്ടി​ലും പാ​ല​ക്കാ​ട്ടു​മാ​യി​രു​ന്നു ബാ​ല്യം. പാ​ല​ക്കാ​ട് വി​കോ​ടോ​റി​യ കോ​ളേ​ജി​ൽ നി​ന്നും സ​സ്യ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി. സംവിധായകൻ കെ.​രാം​നാ​ഥി​ന്‍റെ സ​ഹാ​യി​യാ​യി​ട്ടാ​ണ് സി​നി​മ​യി​ൽ എ​ത്തി​യ​ത്. എ​ൽ.​വി. പ്ര​സാ​ദ്, എ .​എ​സ്.​എ. സ്വാ​മി, സു​ന്ദ​ർ റാ​വു, ന​ന്ദ​ക​ർ​ണി എ​ന്നീ സം​വി​ധാ​യ​ക​രു​ടെ കൂ​ടെ നി​ന്ന് സം​വി​ധാ​നം പ​ഠി​ച്ചു. 1960ൽ ​വീ​ര​വി​ജ​യ എ​ന്ന സിം​ഹ​ള ചി​ത്ര​ത്തി​ലൂ​ടെ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K