16 December, 2021 10:20:04 AM


കൈ​ക്കൂ​ലി: അ​റ​സ്റ്റിലായ ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിൽ നിന്നും 17 ല​ക്ഷം രൂ​പ കണ്ടെത്തി

പണം ഒളിപ്പിച്ചത് പ്ര​ഷ​ർ​കു​ക്ക​റി​ലും അ​രി​ക്ക​ല​ത്തി​ലും അ​ടു​ക്ക​ള​യി​ലും



കൊ​ച്ചി: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ മ​ല​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് കോ​ട്ട​യം ജി​ല്ലാ എ​ൻ​വ​യ​ൺ​മെ​ന്‍റ​ൽ എ​ഞ്ചി​നി​യ​ർ എ.​എം. ഹാ​രീ​സി​ന്‍റെ ഫ്ളാ​റ്റി​ൽ നി​ന്നും 17 ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്തു. വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​ഷ​ർ​കു​ക്ക​റി​ലും അ​രി​ക്ക​ല​ത്തി​ലും അ​ടു​ക്ക​ള​യി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം.

ബു​ധ​നാ​ഴ്ച​യാ​ണ് ഹാ​രീ​സി​നെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത്. ട​യ​ര്‍ അ​നു​ബ​ന്ധ സ്ഥാ​പ​ന​ത്തി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​ന് 25,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തേ കേ​സി​ൽ കൈ​ക്കൂ​ലി ചോ​ദി​ച്ച മു​ന്‍ ജി​ല്ലാ ഓ​ഫീ​സ​ര്‍ ജോ​സ് മോ​ന്‍ കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ്.

എ​ൺ​പ​ത് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന​താ​ണ് ഇ​യാ​ളു​ടെ ഫ്ളാ​റ്റ്. ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ പ​തി​നെ​ട്ടു ല​ക്ഷം രൂ​പ​യു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് 2,000 ച​തു​ര​ശ്ര അ​ടി​യു​ള്ള വീ​ടു​ണ്ട്. പ​ന്ത​ള​ത്ത് 33 സെ​ന്‍റ് സ്ഥ​ല​വു​മു​ണ്ടെ​ന്നും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പോ​യി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ഹാ​രി​സ് പ​റ​ഞ്ഞ​താ​യും പ​രാ​തി​ക്കാ​ര​ൻ ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ​യാ​ണ് ഇ​യാ​ൾ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ച​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K