13 December, 2021 08:54:33 AM


ഡ്യൂട്ടി ബഹിഷ്കരണം തുരുന്നു: പിന്തുണണയുമായി ഹൗസ് സർജന്മാരും



തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്ടർമാരുടെ എമർജൻസി ഡ്യൂട്ടി ബഹിഷ്ക്കരണ സമരം ശക്തമാക്കുന്നതിന് മുന്നോടിയായി പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജ്ജന്മാരും ഇന്ന് 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്ക്കരണ സമരം നടത്തും. എമർജൻസി, കൊവിഡ് ഡ്യൂട്ടികൾ ബഹിഷ്കരിക്കില്ല. ഇതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാകും.

അതേസമയം സർക്കാർ നിയമിക്കുമെന്ന് പറഞ്ഞ നോൺ അക്കാദമിക് ജൂനിയർ റെസിഡന്‍റ് ഡോക്ടർമാക്കുള്ള അഭിമുഖം ഇന്ന് മെഡിക്കൽ കോളേജുകളിൽ നടക്കുന്നുണ്ട്. പി.ജി ഡോക്ടർമാരുടെ ഡ്യൂട്ടി ബഹിഷ്ക്കരണ സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നതോടെ രോഗികൾ ബുദ്ധിമുട്ടിലായിട്ടുണ്ട്. ഒ.പികൾ അടക്കം ബഹിഷ്കരിച്ച് തുടങ്ങിയ സമരം മൊത്തം ഇന്നലെയോടെ 11 ദിവസം പിന്നിട്ടു. മെഡിക്കൽ പിജി ഡോക്ടർമാരുട സംഘടന ഇന്ന് മൂന്ന് മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരണം നടത്തും.

വിദ്യാർഥികളുടെ ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ അത്യാഹിത വിഭാ​ഗങ്ങളൊഴികെ ബഹിഷ്കരിക്കാൻ തീരുമാനമെടുക്കുമെന്ന് മെഡിക്കൽ കോളജ് ഡോക്ടര്‍മാരും മുന്നറിയിപ്പ് നൽകി. അതേസമയം സമരത്തിൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും ഒന്നാം വർഷ പി ജി പ്രവേശന വിഷയം സുപ്രീം കോടതിയുടെ പരി​ഗണനയിലാണെന്നും മന്ത്രി വീണ ജോർജ് പ്രതികരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K