19 November, 2021 01:34:10 PM


ഒരു വർഷം നീണ്ട യുദ്ധത്തിന്‍റെ ചരിത്രവിജയം; ജിലേബി വിതരണം ചെയ്ത് കർഷകർ



ന്യൂഡൽ​ഹി: ‍വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന കേന്ദ്രസർക്കാർ തീരുമാനം കർഷകർ നേടിയെടുത്ത വിജയമെന്ന് കർഷക സംഘടനകൾ. മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് സംയുക്ത കിസാൻ മോർച്ച. പാർലമെന്റിൽ ശരിയായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പ്രഖ്യാപനം നടപ്പിലാകാൻ കാത്തിരിക്കും. ഇത് സംഭവിച്ചാൽ, ഇന്ത്യയിലെ കർഷകരുടെ ഒരു വർഷം നീണ്ട യുദ്ധത്തിന്‍റെ ചരിത്രവിജയമായിരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച ട്വിറ്ററിൽ കുറിച്ചു.


സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കിസാൻ സഭയും കിസാൻ മോർച്ചയും അറിയിച്ചു. നിയമങ്ങൾ മാത്രമല്ല കർഷകരോടുള്ള നയങ്ങളും മാറണമെന്നും പ്രശ്നങ്ങൾക്ക് പൂർണ്ണമായ പരിഹാരം വേണമെന്നും അവർ പറഞ്ഞു. കിസാൻ സിന്ദാബാദ് വിളികൾ മുഴക്കിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കർഷകർ വരവേറ്റത്. മധുരപലഹാരങ്ങൾ വിതരണം ചെയ്തു കർഷകർ സന്തോഷം പങ്കിട്ടു. അതേസമയം പ്രസ്താവന വിശ്വസിക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം സമരം നിർത്തില്ലെന്നുമാണ് ഒരു വിഭാ​ഗം കർഷകരുടെ നിലപാട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K