18 November, 2021 05:44:06 PM


കോട്ടയം നട്ടാശ്ശേരിയിലെ പക്കാ പഞ്ചാബി റസ്റ്റോറന്‍റിന്‍റെ ലൈസൻസ് റദ്ദാക്കി



കോട്ടയം: എസ്. എച്ച് മൗണ്ടിൽ പ്രവർത്തിച്ചിരുന്ന പക്കാ പഞ്ചാബി റസ്റ്റോറന്‍റിന്‍റെ ലൈസൻസ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്കാലികമായി റദ്ദ് ചെയ്തു. ഭക്ഷ്യ ഗുണനിലവാര നിയമ വ്യവസ്ഥകൾ പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി .ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധനകൾ ഊർജ്ജിതമാക്കിയതായും ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണർ പി. ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K