16 November, 2021 05:46:11 PM


ശബരിമല തീർത്ഥാടനം: മൊബൈൽ ഫുഡ് ലാബുമായി ഭക്ഷ്യസുരക്ഷാവകുപ്പ്



കോട്ടയം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഹോട്ടലുകളിലേയും  വ്യാപാരശാലകളിലേയും ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്  ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മൊബൈൽ ഫുഡ്  ലബോറട്ടറി   പ്രവർത്തനമാരംഭിച്ചു. കുടിവെള്ളം, തേയില,  മത്സ്യം, പാൽ, തൈര്, എണ്ണ, മല്ലിപ്പൊടി മുളക് പൊടി എന്നിവയുടെ സാമ്പിളുകൾ പൊതുജനങ്ങൾക്കും ലാബിൽ പരിശോധിക്കാവുന്നത്. 


ഇതിനായി നവംബർ 20 വരെ  ജില്ലയിലെ  വിവിധ സ്ഥലങ്ങളിൽ മൊബൈൽ ലാബ് പര്യടനം നടത്തും . എരുമേലിയിൽ ഇന്നും ഏറ്റുമാനൂരിൽ നവംബർ 18നും വൈക്കത്ത് 19 നും പരിശോധനാ സാമ്പിളുകൾ ശേഖരിക്കുന്നതാണ്. ഇതു സംബന്ധിച്ച വിവരങ്ങൾക്ക്  ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുമായി 7593 8733 19  (എരുമേലി ), 8943346542 ( ഏറ്റുമാനൂർ) , 7593873316 (വൈക്കം) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K