15 November, 2021 10:36:38 AM


ജ​ല​നി​ര​പ്പ് കു​റ​യു​ന്നി​ല്ല: ഇ​ടു​ക്കി ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട്; മു​ല്ല​പ്പെ​രി​യാ​റും തു​റന്നേക്കും



ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​രു ഷ​ട്ട​ര്‍ 40 സെ​ന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി​യി​ട്ടും ജ​ല​നി​ര​പ്പ് കു​റ​യു​ന്നി​ല്ല. നി​ല​വി​ല്‍ 2399.14 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ക​യാ​ണ്. ഇ​തി​നാ​ലാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത്. അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ അ​ണ​ക്കെ​ട്ട് തു​റ​ക്കു​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ത​മി​ഴ്നാ​ട് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി ഡാ​മി​ന്‍റെ കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​തി​നി​ടെ, പ​ത്ത​നം​തി​ട്ട ക​ക്കി ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്നു. ഷ​ട്ട​റു​ക​ള്‍ 60 സെ​ന്‍റി മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍ ആ​റു​ക​ളു​ടെ​യും കൈ​വ​ഴി​ക​ളു​ടെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K